ഉഡുപ്പിയില്‍ ബൈക്ക് മോഷണം രണ്ട് മലയാളികള്‍ പിടിയില്‍

കൊച്ചി സ്വദേശികളായ ആഷിക് അന്‍സാര്‍, മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്

മംഗളൂരു:
ഉഡുപ്പി ജില്ലയിലെ മൂഡാനിഡമ്പൂരിലെ ബൈക്ക് മോഷണ കേസില്‍ രണ്ട് മലയാളികള്‍ അറസ്റ്റിലായി. കൊച്ചി സ്വദേശികളായ ആഷിക് അന്‍സാര്‍, മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്ക് ഉഡുപ്പി പൊലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി.മൂഡാനിഡമ്പൂര്‍ സ്വദേശി നാഗചന്ദ്ര നല്‍കിയ പരാതിയിലാണ് കേസ്. ഡിസംബര്‍ 28 ന് രാത്രി 9 മണിയോടെയാണ് ബൈക്ക് മോഷണം പോയത്. മൂഡാനിഡമ്പൂരിലെ തീരദേശ ബൈപാസ് റോഡിലെ ലാന്‍ഡ്മാര്‍ക്ക് കെട്ടിടത്തിന് സമീപം നാഗചന്ദ്ര ബൈക്ക് നിര്‍ത്തിയിട്ട ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു.അടുത്ത ദിവസം രാവിലെ ഏഴ് മണിയോടെ സ്ഥലത്തെത്തിയപ്പോള്‍ ബൈക്ക് മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടു.

പരാതിയെ തുടര്‍ന്ന് ഉഡുപ്പി സിറ്റി പൊലീസ് ചെയ്തത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് പ്രതികളെയും
ബൈക്കും കോഴിക്കോട് നിന്ന് പിടികൂടിയത്.
പിടിയിലായവര്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ ആണെന്ന് പൊലീസ് പറഞ്ഞു. ആഷിക് അന്‍സാറിനെതിരെ വീട് കവര്‍ച്ച, കഞ്ചാവ് ഉപയോഗം എന്നിവയുള്‍പ്പെടെ രണ്ട് കേസുകള്‍ നിലവിലുണ്ട്. മുഹമ്മദ് അല്‍ത്താഫിനെതിരെ മൂന്ന് മോഷണ കേസുകളും രണ്ട് കഞ്ചാവ് ഉപയോഗ കേസുകളും ഉള്‍പ്പെടെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.

Scroll to Top