കളത്തിലിറങ്ങും; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഈ വര്‍ഷത്തെ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായും (എഐഎഫ്എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ഈ വിഷയത്തില്‍ കൃത്യസമയത്ത് ഇടപെടുകയും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ സീസണ്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ തിരിച്ചറിയുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവമായി പരിശോധിച്ചു വരികയാണെന്നും ക്ലബ് അറിയിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, കായികരംഗത്തിന്റെ ഭാവി മുന്‍നിര്‍ത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് അനുസരിച്ച് ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ക്ലബ്ബ് നേരിടുന്ന ഈ സാഹചര്യത്തില്‍ നല്‍കുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകരോടും മറ്റ് പങ്കാളികളോടും കേരള ബ്ലാസ്റ്റേഴ്സ് നന്ദി അറിയിക്കുകയും ചെയ്തു.




