ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്‌റൈന്‍

ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ എം സി സി ബഹ്‌റൈന്‍

കാസര്‍ഗോഡ് : തലപ്പാടി ടോള്‍ ബൂത്തില്‍ നിന്നും 22 കിലോ മീറ്റര്‍ മാത്രം അകലെ കുമ്പളയില്‍ തുടങ്ങിയ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തുന്ന മഞ്ചേശ്വരം MLA അഷ്റഫ് സാഹിബിനെ ബഹ്റൈന്‍ KMCC സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട സമര പന്തലില്‍ എത്തി ബഹ്റൈന്‍ കെഎംസിസിയുടെ ഐക്യ ദാര്‍ഢ്യം അറിയിച്ചു. നിലവിലെ 60 കി മീ ദൂരപരിധി എന്ന നിയമം ലംഘിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം എല്‍ എ A K M അഷറഫിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്

Scroll to Top