രാഹുലിന് ജാമ്യമില്ല ;ജയിലില്‍ തുടരും

മൂന്നാമത്തെ ബലാത്സംഗ കേസില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ അറിയിച്ചു. തിങ്കളാഴ്ച ഹര്‍ജി നല്‍കും. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും ആയിരുന്നു എസ്‌ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Scroll to Top