എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം, നാളെ സമാപിക്കും.

നീലേശ്വരം :
ജനുവരി 29 മുതല്‍ 31 വരെ തീയ്യതികളിലായി പത്തനംതിട്ട അടൂരില്‍ വെച്ച് നടക്കുന്ന
ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) 29-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനത്തിന് നീലേശ്വരത്ത് ഉജ്ജ്വല തുടക്കം.
നീലേശ്വരത്ത് നടന്ന വിദ്യാഭ്യാസ സമ്മേളനം സി.പി.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സന്ധിയില്ലാ പോരാട്ടം നടത്തുന്ന സംഘടനയാണ് എ.കെ എസ്.ടി.യു എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ നടപ്പിലാക്കുന്ന കാവിവല്‍ക്കരണത്തിനെതിരേയും, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാത്ത നിലപാടിനെതിരേയും ശക്തമായ നിലപാട് സ്വീകരിച്ച ഏക സംഘടന എ കെ എസ് ടി യു ആണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി വൈസ് ചെയര്‍മാന്‍ രമേശന്‍
കാര്യങ്കോട് അധ്യക്ഷത വഹിച്ചു.
എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി.
സി പി ഐ നേതാക്കളായ പി വിജയകുമാര്‍,
പി ഭാര്‍ഗ്ഗവി, സി വി വിജയരാജ്, സി രാഘവന്‍ നീലേശ്വരം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി വി സുനിത, ജോയിന്റ് കൗണ്‍സില്‍ നേതാവ് പി പി പ്രദീപ്കുമാര്‍,
എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയംഗം എ കെ സുപ്രഭ, സംഘാടക സമിതി കണ്‍വീനര്‍ എ സജയന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത് സ്വാഗതവും, ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ കരിച്ചേരി നന്ദിയും പറഞ്ഞു.

നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍
പി വിജയകുമാര്‍ അധ്യക്ഷത വഹിക്കും.
സാഹിത്യ രചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ വിതരണം ചെയ്യും. എ.കെ.എസ്.ടി.യു
സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം
വി രാധാകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി
വിനയന്‍ കല്ലത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും , ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍
കരിച്ചേരി വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയ കെ കെ ഉദ്ഘാടനം ചെയ്യും. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി
കെ പത്മനാഭന്‍, സി പി ഐ ജില്ലാ അസി സെക്രട്ടറി എം. അസിനാര്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍,
പി ഭാര്‍ഗ്ഗവി, ബാനം ദിവാകരന്‍, സന്തോഷ് ചാലില്‍,
തുടങ്ങിയവര്‍ സംസാരിക്കും.പുതിയ ജില്ലാ കമ്മിറ്റി,ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനത്തിന് സമാപനമാവും.

Scroll to Top