സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ സ്വര്‍ണവില ഉയര്‍ന്നത്. പവന് ഇന്ന് 160 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്.
കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപ വര്‍ധിച്ചിരുന്നു. ഈ മാസം സംസ്ഥാനത്ത് നിരവധി വിവാഹങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ജ്വല്ലറികളില്‍ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്. സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നത് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണെങ്കിലും ഇടവേളകളില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.