കുമ്പള.കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിനന്റെ പ്രധാന ചടങ്ങായ കരിമരുന്ന് പ്രയോഗം(വെടി ക്കെട്ട്)ഇന്ന് നടക്കും. ആഘോഷം പൊലിപ്പിക്കാന്‍ ചിരഞ്ജീവി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കുമ്പളയുടെ സംഗീത നിശയും(മ്യൂസിക്കല്‍ നൈറ്റ്)അരങ്ങേറും.
ക്ഷേത്ര സന്നിധിയിലും,കുമ്പള ടൗണിലും വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതവും ഭക്തജനങ്ങളെയും നിയന്ത്രിക്കാന്‍ ക്ഷേത്ര കമ്മിറ്റിയുടെ വളണ്ടിയര്‍മാര്‍ക്ക് പുറമെ നൂറുകണക്കിന് പോലീസുകാരെയും ടൗണില്‍ വിന്യസിച്ചിട്ടുണ്ട്. പതിനായിരങ്ങള്‍ക്ക് ഇന്ന് അന്നദാനവും ഒരുക്കിയിട്ടുണ്ട്.
വേദമൂര്‍ത്തി ബ്രഹ്‌മശ്രീ ദേലംമ്പാടി ഗണേശ തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ദിവസേന ക്ഷേത്ര സന്നിധിയില്‍ പരിപാടികള്‍ നടന്നുവരുന്നത്.ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കിവരുന്നു.
ഉത്സവത്തോടനുബന്ധിച്ച് നാലാം ദിവസമായ ഇന്ന് ദിവസമായ ഇന്ന് അന്നദാനത്തിനുശേഷം 4.30ന് നട തുറക്കും.6 മണി വരെ വിദ്യാ ലക്ഷ്മി നാട്യ വിദ്യാനിലയംലക്ഷ്മി നാട്യ വിദ്യാനിലയം കുമ്പളയുടെ നൃത്ത സംഭ്രമം നടക്കും. മുതല്‍ 6 മണി മുതല്‍ 6.30വരെ തായമ്പക.6.30ന് ദീപാരാധന. 7.30മുതല്‍ പൂജ ശ്രീഭൂതബലി. 9.45ന് വിശേഷാല്‍ കരിമരുന്ന് പ്രദര്‍ശനം(വെടികെട്ട്).




