106 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍.ബെല്‍ത്തങ്ങാടി.സ്വദേശികളാണ് അറസ്റ്റിലായത്
ബെല്‍ത്തങ്ങാടി ചാര്‍മാഡിയിലെ പി.റഫീഖ്, അബ്ദുള്‍ സാദിഖ് എന്നിവരെയാണ് പുത്തൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്.
വാഹനത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു പടുവണ്ണൂര്‍ സജന്‍കടിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ റഫീഖ് ഓടിച്ചിരുന്ന കാറിനുള്ളില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ നിറച്ച 100 ഗ്രാം ഭാരമുള്ള കഞ്ചാവ് ഇലകള്‍, പൂക്കള്‍, വിത്തുകള്‍ എന്നിവ കണ്ടെത്തിയത്. സാദിഖ് സഞ്ചരിച്ചിരുന്ന ചരക്ക് വാഹനം പരിശോധിച്ചപ്പോഴാണ് 106 കിലോയും കഞ്ചാവ് കണ്ടെത്തിയത് .60 ഗ്രാം ഭാരമുള്ള 73 കെട്ടുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .പിടിച്ചെടുത്ത കഞ്ചാവിനു 53 ലക്ഷത്തോളം രൂപ വിലവരുമെന്നു പൊലീസ് പറഞ്ഞു. ദക്ഷിണ കന്നട ജില്ലയ്ക്ക് പുറമേ കേരളത്തിലേക്കും വില്‍പ്പനക്കായി കഞ്ചാവ് കടത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു .കഞ്ചാവ് കടത്തിനായി ഉപയോഗിച്ച രണ്ട് വാഹനങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
മംഗളൂരു,പുത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട




