ദശ വാര്‍ഷികവും പുതിയ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു
ചെമ്മനാട് : യുണൈറ്റഡ് കൊമ്പനടുക്കം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ദശ വാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട്,
പുതിയ ലോഗോ പ്രകാശനവും
ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ അവതരണവും
കൊമ്പനടുക്കം ബൈത്തുല്‍ അഹ്‌മദ് കോമ്പൗണ്ടില്‍ വെച്ച് സംഘടിപ്പിച്ചു.
ദശ വാര്‍ഷിക പരിപാടി റിട്ട ഡി.വൈ.എസ്.പി. അബ്ദുല്‍ റഹിം സി എ ഉദ്ഘാടനം നിര്‍വഹിച്ചു.
ലോഗോ പ്രകാശനം ചെമ്മനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണും ഒന്നാം വാര്‍ഡ് മെമ്പറുമായ സക്കീന നജ്മുദീന്‍, രണ്ടാം വാര്‍ഡ് മെമ്പര്‍
ഷാഹിദ മന്‍സൂര്‍ കുരിക്കള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
യു.കെ ക്ലബ് പ്രസിഡന്റ് ശരീഫ് കെ അധ്യക്ഷത വഹിച്ചു.
ചെമ്മനാട് കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍
ബി. ച്ച് , ചെമ്മനാട്ടിലെ മറ്റു ക്ലബ് പ്രതിനിധികളായ മുനീര്‍ എ.ബി, കെ.ടി.നിയാസ്, ഷഫീഖ് കുന്നരിയത്ത്, നൗഷാദ് കപ്പണടുക്കം, മുനീര്‍ കോലത്തൊട്ടി എന്നിവര്‍ പ്രസംഗിച്ചു. റിട്ട ഡിവൈഎസ്പി അബ്ദുല്‍ റഹിം സി.എ, യു കെ ക്ലബ്ബിന്റെ മുന്‍ രക്ഷാഷധികാരി മന്‍സൂര്‍ കുരിക്കള്‍, നാഷണല്‍ ലെവല്‍ പാരാ സ്വിമ്മിംഗ് പ്രതിഭ യായ സൈനുദ്ദീന്‍ കൊമ്പനടുക്കം, ജൂനിയര്‍ വോളിബോള്‍ ജില്ലാ ടീമിലേക്കു സെലക്ഷന്‍ ലഭിച്ച പ്രതിഭകളെയും ലോഗോ കോണ്‍ടെസ്റ്റില്‍ വിജയിയായ റഹീഫ് കൊമ്പനടുക്കം എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
സലാം എല്‍ ടി സ്വാഗതവും
സാദിഖ് കെ.ടി. നന്ദിയും പറഞ്ഞു.
യുണൈറ്റഡ് കൊമ്പനടുക്കം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്




