കുമ്പള ടോള്‍ സമരം തുടരണം:പിഡിപി

കുമ്പള.കുമ്പള ആരിക്കാടിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി തുടങ്ങിവെച്ച ടോള്‍ വിരുദ്ധ സമരം തുടരണമെന്നും, നീതി ലഭിക്കും വരെ സമരത്തില്‍ നിന്ന് പിന്നോക്കം പോകരുതെന്നും പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

അനിശ്ചിതകാല സമരം പൊളിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് വേണ്ടി നിര്‍മ്മാണ കമ്പനി അധികൃതരും, പോലീസും ഒത്തു കളിച്ചു. കേസെടുത്ത് സമരഭടന്മാരെ പിന്തിരിപ്പിക്കാന്‍ ഉള്ള ശ്രമമാണ് നടന്നത്.ഇത് അനുവദിച്ചു കൊടുക്കരുതെന്നും, ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ ജനകീയ സമരങ്ങളൊന്നും പരാജയപെട്ട ചരിത്രമില്ല.’സഫിയ’ വധക്കേസായാലും, എന്‍ഡോസള്‍ഫാന്‍ സമരമായാലും ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ മുട്ട്മടക്കുന്നതാണ് സമരഭടന്മാര്‍ കണ്ടതും, സമരങ്ങള്‍ വിജയിച്ചതും.ഈ ജനകീയ സമരത്തെയും വിജയിപ്പിച്ചെടുക്കാന്‍ നമുക്ക് സാധിക്കും.അതിന് സമരം ശക്തിയാര്‍ജിക്കണം. ഇതിന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റിയും, പ്രവര്‍ത്തകരും സമരസമിതിക്കൊപ്പമുണ്ടാകും. അടിയന്തരമായി ടോള്‍ സമരം പുനരാരംഭിക്കണമെ ന്നും പിഡിപി ആവശ്യപ്പെട്ടു.

Scroll to Top