ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിയ്ക്ക് ജാമ്യം നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടും SIT കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരിബാബുവിനെയും വീണ്ടും റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്.
ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം




