മച്ചംപാടി:
സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വിജയഗാഥ’ പ്രചാരണ യാത്രക്ക് മച്ചംപാടിയില്‍ പ്രൗഡമായ സ്വീകരണം നല്‍കി.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന ജാഥയെ പ്രവര്‍ത്തകരും പൊതുജനങ്ങളും ആവേശത്തോടെ വരവേറ്റു. പ്രദേശത്തെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പവൃഷ്ടിയും മുദ്രാവാക്യങ്ങളുമോടെയാണ് ജാഥയെ സ്വീകരിച്ചത്.
സ്വീകരണ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ, മണ്ഡലം, യൂണിറ്റ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. സമസ്തയുടെ ശതാബ്ദി സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ വിജയഗാഥ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
പരിപാടി സമസ്ത ജില്ല മുശാവറ അംഗം അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി ഉദ്ഘാടനം ചെയ്തു , എ.കെ എം അഷ്‌റഫ് എം.എല്‍ എ മുഖ്യാതിഥി യായി , സമസ്ത ജില്ല സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ , സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന വിശയാവതരണം നടത്തി , ജില്ല വൈസ് പ്രസിഡന്റ് അബ്ദു റസാഖ് അസ്ഹരി സ്വാഗതം പറഞ്ഞു , ഫാറൂഖ് അസ്ഹരി അദ്ധ്യക്ഷനായി , മുഹമ്മദ് ഫൈസി കജെ , ഇസ്മായീല്‍ അസ്ഹരി , റൗഫ് ഫൈസി ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട് , ഫാറൂഖ് ദാരിമി കൊല്ലമ്പാടി , ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര , ജില്ല ട്രഷറര്‍ സഈദ് അസ്അദി
വര്‍ക്കിംഗ് സെക്രട്ടറി സിദീഖ് ബെളിഞ്ചം ,
വൈസ് പ്രസിഡണ്ട് മാരായ , സയ്യിദ് ഹംദുല്ല തങ്ങള്‍
യൂനുസ് ഫൈസി , കബീര്‍ ഫൈസി പെരിങ്കടി , അബ്ദുല്ല യമാനി , റാഷിദ് ഫൈസി , ഫൈസല്‍ ദാരിമി , അന്‍വര്‍ തുപ്പക്കല്‍ , ഉസാമ പള്ളങ്കോട്, ഇല്യാസ് ഹുദവി , ഹാഷിം പടന്ന , ലത്തീഫ് തൈ കടപ്പുറം , സമദ് ഹാജി നടുക്കണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു
എസ്.കെ.എസ്.എസ്.എഫ് വിജയഗാഥയ്ക്ക് മച്ചംപാടിയില്‍ പ്രൗഡ സ്വീകരണം




