ലീഗ് ജില്ലാ ആസ്ഥാനമന്ദിര നിര്‍മാണം; രണ്ടാംഘട്ട ധനസമാഹരണ കാംപെയ്ന്‍ തുടങ്ങി

കാസര്‍കോട് : മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര നിര്‍മാണത്തിനുള്ള
ധനസമാഹരണത്തിന്റെ രണ്ടാംഘട്ട കാംപെയ്ന്‍ തുടങ്ങി. ഡിജിറ്റല്‍ ആപ്പിന്റെ ലോഞ്ചിങ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള കാംപെയ്ന്‍ ഫെബ്രുവരി 18 വരെ നീളും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്‌മാന്‍, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, കെ.ഇ.എ. ബക്കര്‍, എ.എം. കടവത്ത്, എ.ബി. ശാഫി, മാഹിന്‍ കേളോട്ട്, കല്ലട അബ്ദുള്‍ല്‍ ഖാദര്‍, ഷാഹിന സലീം, അന്‍വര്‍ ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു.

മംഗല്‍പ്പാടി : ഗ്രാമപ്പഞ്ചായത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍
ഓവര്‍സിയര്‍ ഗ്രേഡ്-III തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള രേഖ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 27-ന് രാവിലെ 11-ന് മംഗല്‍പാടി ഗ്രാമപ്പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9747335813.

Scroll to Top