കായകല്‍പ്പ് അവാര്‍ഡ് ഏറ്റുവാങ്ങി

സംസ്ഥാന സര്‍ക്കാര്‍ രോഗി പരിചരണം, ശുചിത്വം, മാലിന്യ സംസ്‌കരണം, അണുബാധ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന കായകല്‍പ്പ് അവാര്‍ഡ് 2023-24 താലൂക്ക് ആസ്ഥാന ആശുപത്രി മംഗല്‍പാടിക്ക്.

തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രിയില്‍ നിന്നും താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷമീന ടീച്ചര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്. പി. കെ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംസീന. എ, ഡോ. അഞ്ചു എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Scroll to Top