.കൊല്ലം ചിതറ സ്വദേശിയും മാന്യയില്‍ താമസക്കാരനുമായ രാജീവന്‍ എസ് നെയാണ് കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ 12 മാസം അധിക കഠിന തടവും അനുഭവിക്കണം. 2022 ഓഗസ്റ്റ് മാസത്തിലാണ് നാലര വയസ്സ് പ്രായമുള്ള കുട്ടിയെ മാങ്ങ കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിന് വിധേയമാക്കിയത്. കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അശ്വിത്ത് എസ് കരണ്‍മയില്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രിയ എ കെ ഹാജരായി.
കാസറഗോഡ്,നാലു വയസ്സ് പ്രായമുള്ള കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, കൂടാതെ 22 വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ




