കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും 6 മാസവും കഠിന തടവും, പതിനാറായിരം രൂപ പിഴയും വിധിച്ച് കോടതി. മുളിയാര്‍ പൈക്ക സ്വദേശി നിത്യാനന്ദനെയാണ് കോടതി ശിക്ഷിച്ചത്. ഹോസ്ദുര്‍ഗ് പോക്സോ അതിവേഗ കോടതി ജഡ്ജ് സുരേഷ് പി എം ന്റേതാണ് വിധി. 2023 ജൂലൈലാണ് ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ 14 കാരിയെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കിയത്. കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന അനില്‍കുമാര്‍ എ ആണ്. പ്രോസീക്യൂഷന് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍ എ ഹാജരായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍




