ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. ഷിംജിത മുസ്തഫയ്ക്കായി ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.

ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. കേസില്‍ നിര്‍ണായകമായ ഷിംജിത പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണമായി ദീപക്കിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.

ദീപകിന്റെ കുടുംബത്തെ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടെ മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് ധനസഹായം കൈമാറി. കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു.

Scroll to Top