കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ ഭക്ഷണം വിതരണം ചെയ്യും; ചിക്കിങ്ങുമായി കൈകോര്‍ത്താണ് പുതിയ പദ്ധതി

കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ ഭക്ഷണം വിതരണം ചെയ്യും; ചിക്കിങ്ങുമായി കൈകോര്‍ത്താണ് പുതിയ പദ്ധതി

തിരുവനന്തപുരം: ഇന്ത്യന്‍-അറേബ്യന്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി കൈകോര്‍ക്കാന്‍ കെഎസ്ആര്‍ടിസി. ഇനി മുതല്‍ ബസുകളില്‍ ഭക്ഷണം വിതരണം ചെയ്യും. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

25 ശതമാനം ഡിസ്‌ക്കൗണ്ട് ഉണ്ടാകും. ആദ്യം ഘട്ടത്തില്‍ അഞ്ച് വോള്‍വോ ബസുകളില്‍ പദ്ധതി നടപ്പാക്കും. ബാംഗ്ലൂരിലേക്കുള്ള ബസുകളിലാണ് പദ്ധതി. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയില്‍ ഏര്‍പ്പെടുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഔട്ട്‌ലെറ്റുകളില്‍ വണ്ടി നിര്‍ത്തി നല്‍കും. നിര്‍ത്തുന്ന ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സൗജന്യ ഭക്ഷണവും
ലഭിക്കും. പ്രത്യേക വാട്ട്‌സ് ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാന്‍ സജ്ജമാക്കിയിട്ടുണ്ട്. ടെക്‌നോപാര്‍ക്കി നിന്നുള്ള ആഴ്ചയിലുള്ള പുതിയ സര്‍വീസ് നടത്തുന്ന ബസിലും ഭക്ഷണം നല്‍കും

Scroll to Top