തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം. പാപ്പനംകോടുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേര്‍ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസില്‍ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.
ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് പൂര്‍ണമായി കത്തിനശിച്ചു. റോഡരികില്‍ താഴത്തെ നിലയില്‍ സ്ഥാപനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. തീ ആളിപ്പടര്‍ന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തീ അതിവേഗം ആളിപ്പടര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തീ ആളിപ്പടര്‍ന്നതിന് പിന്നാലെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. തീ ആളിപ്പടര്‍ന്ന് ഓഫീസിലെ ഫര്‍ണിച്ചറുകളടക്കം കത്തിനശിച്ചു.