നവ്യാനുഭവവുമായി സ്‌നേഹ സംഗമം

നവ്യാനുഭവവുമായി സ്‌നേഹ സംഗമം

കേബിള്‍ ടി വി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ കാസര്‍ഗോഡ് മേഖല സമ്മേളനത്തിന്റെ ഭാഗമായി
പരവനടുക്കം ഓള്‍ഡ് ഏജ് ഹോം താമസക്കാര്‍ക്കൊപ്പമാണ് സി ഒ എ ഭാരവാഹികള്‍ സൗഹൃദം പങ്കിട്ടത്

ജനുവരി 27 ന് കളനാട് മലബാര്‍ റെസിഡന്‍സിയിലാണ് മേഖല സമ്മേളനം

കാസര്‍കോട് :
കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് മേഖലാ സമ്മേളനത്തിന്റെ ഭാഗമായാണ് സ്‌നേഹ സംഗമം നടത്തിയത്. പരവനടുക്കം ഗവണ്‍മെന്റ് ഓള്‍ഡേജ് ഹോമിലെ താമസക്കാര്‍ക്കും, ജീവനക്കാരുമൊത്ത് സൗഹൃദം പങ്കിട്ടു.സൗഹൃദ സന്ദര്‍ശനം, താമസക്കാര്‍ക്കും ഭാരവാഹികള്‍ക്കും നവ്യനുഭമായി.
സി.ഒ.എ. ജില്ലാ പ്രസിഡണ്ട്,മനോജ് കുമാര്‍ വി.വി.,സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍.,സി.ഒ.എ. ജില്ലാ ട്രഷറര്‍ വിനോദ് പി.,സി.ഒ.എ. ജില്ലാ ജോയിന്‍ സെക്രട്ടറി സുനില്‍ കുമാര്‍,സി.ഒ.എ. മേഖല പ്രസിഡണ്ട് ദിവാകര കെ.,സി.ഒ.എ. മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി, സി.ഒ.എ. മേഖല ട്രഷറര്‍,ചിത്ര ജി. എന്നിവര്‍ സംബന്ധിച്ചു.
അന്തേവാസികള്‍ക്ക് ഒപ്പം സ്‌നേഹ വിരുന്നില്‍ പങ്കെടുത്തതിനുശേഷം ആണ് സംഘം യാത്ര പറഞ്ഞത്.
മേഖല സമ്മേളനത്തിന്റെ ഭാഗമായി വിവിധങ്ങളായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജനുവരി 27 ന് കളനാട് മലബാര്‍ റെസിഡന്‍സിയില്‍ വച്ചാണ് മേഖല സമ്മേളനം.

Scroll to Top