ട്വന്റി 20 ഒരു വ്യാപാര സ്ഥാപനം, എന്‍ഡിഎയില്‍ ചേര്‍ന്നത് സ്വാഭാവിക പരിണാമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ട്വന്റി 20 ഒരു വ്യാപാര സ്ഥാപനം, എന്‍ഡിഎയില്‍ ചേര്‍ന്നത് സ്വാഭാവിക പരിണാമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ട്വന്റി 20 എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ട്വന്റി-ട്വന്റി എന്‍ഡിഎയില്‍ ചേര്‍ന്നത് സ്വാഭാവിക പരിണാമമാണെന്നും മുല്ലപ്പള്ളി ട്വന്റി-ട്വന്റി ഒരു വ്യാപാര സ്ഥാപനമാണെന്നും അവര്‍ക്ക് എന്‍ഡിഎയില്‍ ചേരുകയേ മാര്‍ഗ്ഗമുള്ളൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എസ്എന്‍ഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടു പോകരുതെന്നും ശ്രീനാരായണ ഗുരുവിനെ പോലെ ഉള്ള നിരവധി മഹാരഥന്മാര്‍ നയിച്ച പ്രസ്ഥാനമാണ് എസ്എന്‍ഡിപിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ജാതി മത ചിന്തകള്‍ക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എന്‍എസ്എസ് നേതൃത്വവും ഇക്കാര്യം ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ പാരമ്പര്യം ഉള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. മന്നത്ത് പത്മനാഭന്‍ ഉത്തമനായ കോണ്‍ഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എന്‍എസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുതെന്നും അദ്ദേഹം പ്രതികരിച്ചു. സാമുദായിക നേതാക്കള്‍ സാമുദായിക ചിന്ത ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Scroll to Top