മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്- എന്‍എസ്എസ് യൂണിറ്റിന്റെ ഭാഗമായ മഹാസഭ സംഘടിപ്പിച്ചു.

മൊഗ്രാല്‍. മൊഗ്രാല്‍ ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച് എസ്ഇ- എന്‍എസ്എസ് യൂണിറ്റിന്റെ ഭാഗമായ മഹാസഭ സ്‌കൂളില്‍ സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ ജമീലാ-ഹസ്സന്‍ മഹാസഭ ഉദ്ഘാടനം ചെയ്തു.മദര്‍ പി ടി എ പ്രസിഡണ്ട് ഹസീന അധ്യക്ഷനായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നജ്മുന്നിസ ടീച്ചര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

ജനപ്രതിനിധികള്‍, കുടുംബശ്രീ,ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുമായി കുട്ടികള്‍ സംവാദത്തിലേര്‍പ്പെട്ടു.കുട്ടികള്‍ എന്‍ എസ് എസ്‌ന്റെ ഭാഗമായി പതിനഞ്ചാം വാര്‍ഡിലെ 18 നും 60 നും ഇടയിലുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയെ ഉപമിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍,ആരോഗ്യം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കി ചര്‍ച്ചകള്‍ നടന്നു. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമുള്ളവരാക്കി മാറ്റാനുള്ള നീക്കങ്ങള്‍ ചര്‍ച്ചയായി.തുടര്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും ജോലിയിലേക്ക് കൂടുതല്‍ അവസരം നോക്കാന്‍ വീടുകള്‍ തോറും ഓറല്‍ ക്യാമ്പെയ്‌നിങ്ങും ബോധവല്‍ക്കരണവും നടത്താനും മഹാസഭ തീരുമാനിച്ചു.

കുടുംബശ്രീ പോലുള്ള അയല്‍ക്കൂട്ട പദ്ധതികളിലേക്ക് എല്ലാവരേയും ഉള്‍പ്പെടുത്താനും സ്വയം തൊഴില്‍ സഹായ സoഘങ്ങള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ധേശങ്ങളും ചര്‍ച്ചയായി.സ്റ്റുഡന്റ് വളണ്ടിയര്‍ ബീരാന്‍ ഷാനിദ് ചടങ്ങിന് നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ ജിവി എച്ച്എസ്എസ്- എന്‍എസ്എസ് യൂണിറ്റിന്റെ മഹാസഭ ഗ്രാമപഞ്ചായത്ത് അംഗം ജമീലാ-ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top