കാസര്‍കോട്: കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ട ഇടുന്നതിനിടയില്‍ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ കെ.മുഹമ്മദ് റിയാസിനെ കണ്ടെത്താന്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍ മുഖ്യമന്ത്രിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ട ഇടുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണാണ് മുഹമ്മദ് റിയാസിനെ കാണാതായത്.അപകടം സംഭവിച്ച് നാല് ദിവസം പിന്നിട്ടിട്ടും മുഹമ്മദ് റിയാസിനെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും വലിയ വിഷമത്തിലാണ്.അപകടത്തില്‍ പെട്ട മുഹമ്മദ് റിയാസിനെ കണ്ടെത്താന്‍ കൊച്ചിയില്‍ നിന്നും നേവിയുടെ ബോട്ട് എത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ എത്തിയിട്ടില്ല. അപകടത്തില്‍ പെട്ട മുഹമ്മദ് റിയാസിനെ കണ്ടെത്താന്‍ സര്‍വ സന്നാഹങ്ങളും ഒരുക്കി തിരച്ചില്‍ നടത്താന്‍ അടിയന്തിര നടപടി ഉണ്ടാവണമെന്ന് അബ്ദുള്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.