20
കുമ്പോല്‍ :കുമ്പള ഗ്രാമ പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ഒന്നാം വാര്‍ഡ് , കുമ്പോലില്‍ സ്ഥാപിച്ച മിനിമാസ് ലൈറ്റ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസഫ് നാടിന് സമര്‍പ്പിച്ചു.
ആനബാഗില്‍ – അങ്ങാടി ജംഗ്ഷനിലാണ് സ്ഥാപിച്ചത്.
രാത്രി കാലങ്ങളില്‍ മദ്രസ്സ വിട്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും , ഏറെ ഉപകാരപ്രദമാകുന്ന മിനിമാസ് ലൈറ്റ് , നാടിന് പൊന്‍തൂവലായി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അന്‍വര്‍ ഹുസൈന്‍ സ്വാഗതം പറയുകയും , ലഡു വിതരണം നടത്തുകയും ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സബൂറ അധ്യക്ഷവഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി മെമ്പര്‍മാരായ ബി എ റഹ്‌മാന്‍, നസീമ കാലിദ് , മൊയ്തീന്‍ ഹബ്ബ, അബ്ബാസ് ബിസ്മില്ല, റഫീക് കാദര്‍, ഹൈദര്‍ , അസീസ് കെ എം എന്നിവര്‍ പങ്കടുത്തു.