Friday, September 13, 2024
Home Sports പാരാലിംപിക്‌സ് മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ, മെഡല്‍ നേട്ടം 20 കടന്നു

പാരാലിംപിക്‌സ് മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ, മെഡല്‍ നേട്ടം 20 കടന്നു

by KCN CHANNEL
0 comment

പാരീസ്: പാരിസ് പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിന്‍ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്‌സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡ് മറികടന്നു. ജാവലിന്‍ ത്രോയില്‍ അജീത്ത് സിംഗ് വെള്ളിയും സുന്ദര്‍ സിംഗിന് വെങ്കലവും നേടിയപ്പോള്‍ ഹൈ ജംപില്‍ ഇന്ത്യയുടെ ശരത് കുമാര്‍ വെളളിയും മാരിയപ്പന്‍ തങ്കവേലു വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ 400 മീറ്ററില്‍ ദീപ്തി ജീവന്‍ജിയും ഇന്നലെ വെങ്കല മെഡല്‍ കരസ്ഥമാക്കി. 55.82 സെക്കന്‍ഡിലാണ് ദീപ്തി 400 മീറ്റര്‍ ഫിനിഷ് ചെയ്തത്. യുക്രെയ്ന്‍, തുര്‍ക്കി താരങ്ങള്‍ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളില്‍ മെഡല്‍ മത്സരങ്ങളുണ്ട്. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകള്‍ നേടിയ ഇന്ത്യ പാരീസില്‍ മൂന്ന് സ്വര്‍ണമുള്‍പ്പടെ 20 മെഡലുമായി മെഡല്‍ പട്ടികയില്‍ 17ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

You may also like

Leave a Comment