വിദ്യാഭ്യാസ രംഗത്ത് അധ്യാപകരില്‍ എഴുപത്തഞ്ച് ശതമാനത്തിലധികം വനിതകളായ സാഹചര്യത്തില്‍ നേതൃത്വപരവും ഭരണപരവമായ ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമാക്കുക എന്നത് അക്കാദമികരംഗത്ത് ഇടപെടുന്ന കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ഉത്തരവാദിത്വമാണ്. സംഘടനാ രംഗത്തും സാമൂഹ്യസാംസാകാരിക രംഗത്തും ക്രിയാത്മകമായ നേതൃത്വത്തിലേക്ക് വനിതകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് സംഘടന ആദ്യമായി മേഖലകള്‍ തിരിച്ച് വനിതാ കൂട്ടായ്മകളും അക്കാദമിക ചര്‍ച്ചകളും കള്‍ചറല്‍ പ്രോഗ്രാമുകളും നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്ന് 500 വനിതാ അധ്യാപികമാര്‍ പങ്കെടുക്കുന്ന സംസ്ഥാന മേഖല സ്‌പെഷ്യല്‍ വനിതാ കണ്‍വെന്‍ഷന്‍ കേരളത്തില്‍ ആദ്യമായി സെപ്റ്റംബര്‍ 7- ന് കാസറഗോഡ് നടക്കുന്നു.
എ.ഐ.സി.സി. മെമ്പര്‍ അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ദേശീയോത്ഗ്രഥന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കെ.പി.എസ്.ടി.എ. ജില്ലാ കള്‍ച്ചറല്‍ ഫോറം ഒരുക്കുന്ന സ്മൃതിതരംഗ് എന്ന നൃത്ത സംഗീതശില്പം 33 അധ്യാപികമാര്‍ ചേര്‍ന്ന് അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ പുഷ്പ ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് കേരള കേന്ദ്രസര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് ഫൊഫസ്സര്‍ ഡോ. മേരി വിനീത തോമസ് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സംസ്ഥാന വനിതാഫോറം ചെയര്‍പേഴ്‌സണ്‍ എം.പി. റഷീദ, കണ്‍വീനര്‍ പി. ചന്ദ്രമതി, കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ടി.എ. ഷാഹിദ റഹ്‌മാന്‍, സംസ്ഥന ഭാരവാഹികളായ എം.കെ. അരുണ, കെ. ദീപ, സി.പി. സന്ധ്യ, സ്വപ്ന ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന സമ്മേളനത്തില്‍ സംഘടനയുടെ ആനുകാലികപ്രസക്തി എന്ന വിഷയത്തില്‍ സംസ്ഥാനജനറല്‍ സെക്രട്ടി പി.കെ.അരവിന്ദന്‍ ക്ലാസെടുക്കും. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍മജീദ് മുഖ്യഭാഷണം നടത്തും സംസ്ഥന ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശന്‍, സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരീഷ്, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍, ജില്ലാ വനിതാ ഫോറം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ല. പ്രസിഡണ്ട് വാസുദവന്‍ നമ്പൂതിരി,
സെക്രട്ടറി പി.ടി ബെന്നി,
വനിതാഫോറം സംസ്ഥാന കണ്‍വീനര്‍ ചന്ദ്രമതി പി, വനിതാ ഫോറം
ജില്ലാ ചെയര്‍പേഴ്സണ്‍
മല്ലിക പി. വി,
കണ്‍വീനര്‍ ജയശ്രീ ടി.പി,
സുേെമ സംസ്ഥാന കൗണ്‍സിലര്‍ സ്വപ്നജോര്‍ജ്
എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.