പാലക്കുന്ന്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കാനുള്ള കളിയങ്കണം (കിഡ്സ് അത്‌ലറ്റിക്‌സ്) : പരിപാടി ബേക്കല്‍ ബി.ആര്‍ സി യില്‍ തുടക്കമായി. സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതി യുടെ ഭാഗമായാണ് ഈ പരിപാടി. പഠനത്തോടൊപ്പം കായിക ക്ഷമത ഉറപ്പുവരുത്താന്‍ ആറുതരം കളിയുപകരണങ്ങളായ ഹുലാഹുപ്‌സ്, എജിലിറ്റി ഹഡില്‍സ്, ബിന്‍ബാഗ്, കോണുകള്‍, റിംഗ്, ടെന്നീസ് ബോള്‍ എന്നിവയാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയത്.
ശാരീരിക ക്ഷമതയ്‌ക്കൊപ്പം സമയം, ദൂരം, സംഖ്യാബോധം, സാമൂ ഹികബോധം എന്നിവ ആര്‍ജിക്കുന്ന വിധത്തിലാണു കളികള്‍ രൂപപ്പെടുത്തിയത്.
ശ്വസനക്ഷമത, പേശികളുടെ കരുത്ത് എന്നിവ മെച്ചപ്പെടുത്താനുള്ള ലളിതമായ കളികള്‍ പ്രവര്‍ത്തനത്തിലുണ്ട്. കുട്ടികള്‍ക്കു മാനസികോല്ലാസം വളര്‍ത്താന്‍ എയ്‌റോബിക്‌സ്, വെല്‍നെസ് ഡാന്‍സ്, കിഡ്സ് യോഗ എന്നിവയുമുണ്ട്.
ഉപകരണങ്ങള്‍ ലഭിച്ച വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള
പരിശീലനം സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ബി.പി.സി അബ്ദുള്‍ കലാം അധ്യക്ഷത വഹിച്ചു. ട്രയിനര്‍ പി.എം മുഹമ്മദലി സ്വാഗതവും സജേഷ് കാരിയില്‍ നന്ദിയും പറഞ്ഞു.
അശ്വതി കെ.വി., പ്രീതി ജോര്‍ജ്ജ്, ജയന്തി എം, ആശ കെ.വി.പുരുഷോത്തമന്‍ കെ. മനോജ് പള്ളിക്കര എന്നിവരാണ് കളിയങ്കണം പരിപാടിക്ക് നേത്യത്വം നല്‍കുന്നത്.




