കുമ്പള ടോള്‍ ; വനിതാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കുമ്പള ടോള്‍ ; വനിതാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കുമ്പള : 22 കിലോമീറ്ററിലെ അന്യായ ടോളിനെതിരെ കുമ്പള ടോള്‍ ബൂത്തിലേക്ക് വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കുമ്പള ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ കെ എം അഷ്റഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോടതി വിധി നീട്ടിക്കൊണ്ട് പോവുകയും ഫാസ്റ്റ് ടാഗ് വഴി ടോള്‍ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ 22 കിലോമീറ്ററിലെ അന്യായ ടോളിനെതിരെയാണ്
പ്രതിഷേധം ശക്തമാവുന്നത്. റിപ്പബ്ലിക്ക് ദിനമായ തിങ്കളാഴ്ച നടക്കുന്ന വനിതാ മാര്‍ച്ചില്‍ നൂറ് കണക്കിന് വനിതകള്‍ സംബന്ധിച്ചു.
ടോള്‍ പ്ലാസ പൂട്ടുന്നത് വരെ പ്രക്ഷോഭം മുന്നോട്ട് കൊണ്ട് പോകാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായാണ് വനിതാ റാലി നടത്തിയത്.
പരിപാടിയില്‍ ആക്ഷന്‍ കമ്മിറ്റി
മഹിളാ അസിസിയേഷന്‍ വില്ലേജ് സെക്രട്ടറി എന്‍ കെ ശൈലജ സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി വനിത ചെയര്‍പേഴ്‌സണ്‍ താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. നാഷണല്‍ വുമണ്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസീന ടീച്ചര്‍, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം സാഹിദാ ഇല്യാസ്, സി എ സുബൈര്‍, അഷ്‌റഫ് കാര്‍ള, അസീസ് കളത്തൂര്‍, അബ്ദുല്ലത്തീഫ് കുമ്പള, താജുദ്ദീന്‍ മൊഗ്രാല്‍,സത്താര്‍ ആരിക്കാടി ഖാലിദ് ബംബ്രാണ, കെ വി യൂസഫ്,മുംതാസ് സമീറ. അയിഷത്ത് താഹിറ, ആയിഷ പെര്‍ള.ഖൈറു ഉമര്‍. സഹീറ ലത്തീഫ്, ഫാറൂഖ് ഷിറിയ, റഹ്‌മാന്‍ ആരിക്കാടി, ജുവൈരിയ, സക്കീന അക്ബര്‍, സുലൈഖ മാഹിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Scroll to Top