മുളിയാര്‍: പേരടുക്കം മഹാത്മജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു. വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി വീടുകളില്‍ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു കൊണ്ടും അക്ഷര ഘോഷയാത്ര നടത്തിയും അക്ഷര കരോളിന് തുടക്കം കുറിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ വി സജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് രഘു കെ അധ്യക്ഷത വഹിച്ചു, പി രാധാകൃഷ്ണന്‍, കെ ഗോപാലന്‍, ദാമോദരന്‍ താഴത്ത് വീട്, വനിതാ വേദി പ്രസിഡണ്ട് ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു വായനശാല സെക്രട്ടറി സത്യന്‍ കെ സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് വിനോദ് കുമാര്‍ സി നന്ദിയും രേഖപ്പെടുത്തി.
മഹാത്മജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു.




