കാസര്‍കോട്: വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച സംസ്ഥാന തല മദ്‌റസ സര്‍ഗവസന്തം പരിപാടിയില്‍ കാസര്‍കോട് ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് മുക്കം ഗ്രീന്‍ വാലി കാംപസില്‍ രണ്ട് ദിവസങ്ങളിലായി അഞ്ച് കാറ്റഗറികളില്‍ നടന്ന മത്സരങ്ങളില്‍ ജില്ലയില്‍ നിന്ന് 85 കുട്ടികളാണ് പങ്കെടുത്തത്. കാസര്‍കോട് ജില്ല 293 പോയന്റ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 280 പോയന്റ് നേടിയ കണ്ണൂര്‍ ജില്ലക്കാണ് രണ്ടാം സ്ഥാനം. കാസര്‍കോട് ജില്ലയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരേയും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
വിസ്ഡം സംസ്ഥാന തല മദ്‌റസ സര്‍ഗവസന്തം: കാസര്‍കോട് ജേതാക്കള്‍




