കാസര്‍കോട്: ദേശീയ ഹരിതസേനയുടെ മഞ്ചേശ്വരം ഉപജില്ല തീമാറ്റിക് ക്യാമ്പയിന്‍ ധര്‍മത്തട്ക്ക ശ്രീദുര്‍ഗ്ഗാപരമേശ്വരി ഹയര്‍സെക്കണ്ടറി സകൂളില്‍ നടന്നു.മായിപ്പാടി ഡയറ്റ് പ്രിന്‍സിപ്പല്‍ രഘുറാം ഭട്ട് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എ.ഇ.ഒ ജോര്‍ജ് ക്രാസ്റ്റ, സ്‌കൂള്‍ മാനേജര്‍ ശങ്കര നാരായണ ഭട്ട്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ശശികുമാര്‍, വാര്‍ഡ് മെമ്പര്‍ ശ്രീനിവാസന്‍, എന്‍.ജി.സി ജില്ല കോര്‍ഡിനേറ്റര്‍ ടി.എം സുസ്മിത എന്നിവര്‍ സംസാരിച്ചു.ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ച് പ്രശസ്ത പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ രാജു കിദൂര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് കുട്ടികള്‍ പൊതു സ്ഥലം വൃത്തിയാക്കുകയും പാസ്റ്റിക് മാലിനിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മസേനക്ക് കൈമാറുകയും ചെയ്തു. അധ്യാപകരായ ശില്‍പ, തുളസി, വിജേത,സൗമ്യ, അഭിലാഷ്, രാജ്കുമാര്‍, സുമന എന്നിവര്‍ നേതൃത്വം നല്‍കി.
ദേശീയ ഹരിതസേനയുടെ മഞ്ചേശ്വരം ഉപജില്ല തീമാറ്റിക് ക്യാമ്പയിന്‍ ധര്‍മത്തട്ക്കഎസ്.ഡി.പി.എച്ച്.എസ്.എസില്‍ നടന്നു.




