Saturday, September 21, 2024
Home Kasaragod യൂത്ത് ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് ഒക്ടോബര്‍ 5 ന്

യൂത്ത് ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് ഒക്ടോബര്‍ 5 ന്

by KCN CHANNEL
0 comment

യൂത്ത് ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് ഒക്ടോബര്‍ 5 ന്

മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് ക്രിക്കറ്റ് ഫെസ്റ്റ് നടത്തുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്
ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് ട്രെഷറര്‍ പി എം കബീര്‍ കമ്പാര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുജീബ് കമ്പാര്‍, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷെഫീഖ് പീബീസ്, പഞ്ചായത്ത് ഭാരവാഹികളായ മൂസ ബാസിത്ത്, അബ്ബാസ് മൊഗര്‍, ശിഹാബ് കെ ജേ, അബ്‌നാസ് കുന്നില്‍, ഷെദീദ് കടവത്ത്, മണ്ഡലം എം എസ് എഫ് ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, എ ആര്‍ ആബിദ്, സഫ്വാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment