രാവിലത്തെ ചായയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട 5 ചേരുവകള്‍ ഇതാണ്

രാവിലെ ഉറക്കം എഴുന്നേറ്റാല്‍ ഉടന്‍ ചായ കുടിക്കുന്നവരാണ് നമ്മള്‍. രാവിലത്തെ ചായ കുടിക്കാതിരിക്കാന്‍ പറ്റാത്തവരും നമുക്കിടയിലുണ്ട്. അതിനാല്‍ തന്നെ ആരോഗ്യമുള്ള രീതിയിലാവണം ചായ കുടിക്കേണ്ടത്. ഈ ചേരുവകള്‍ ചായയില്‍ ചേര്‍ത്ത് കുടിക്കൂ. അറിയാം ഗുണങ്ങള്‍.

ഏലയ്ക്ക
രുചി നല്‍കാന്‍ മാത്രമല്ല ആരോഗ്യത്തിനും ഏലയ്ക്കായിട്ട ചായ കുടിക്കുന്നത് നല്ലതാണ്. ദിവസവും ഇത് കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നു.

ഗ്രാമ്പു
ഗ്രാമ്പുവില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചായയിലിട്ട് കുടിക്കുന്നത് നല്ല ദഹനം കിട്ടാനും പേശി വേദനകള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ഇഞ്ചി
ചായയില്‍ ഇഞ്ചിയിട്ട് കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് അണുബാധകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട
ചായയുടെ രുചി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് നല്ലതാണ്. കാരണം ഇതില്‍ ധാരാളം ആന്റി ബാക്റ്റീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തുളസി
തുളസി ചായ കുടിക്കുന്നത് പ്രമേഹം ഉള്ളവര്‍ക്ക് നല്ലതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Scroll to Top