പുതിയ ISL സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ പരിശീലന സെഷന്‍ പൂര്‍ത്തിയായി

പുതിയ ISL സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ പരിശീലന സെഷന്‍ പൂര്‍ത്തിയായി

2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. കൊച്ചിയിലെ ക്ലബ്ബ് പരിശീലന കേന്ദ്രമായ ‘ദ സാങ്ച്വറി’യില്‍ ടീം ഒത്തുചേരുകയും പ്രീസീസണിലെ ആദ്യ പരിശീലന സെഷന്‍ ഇന്ന് പൂര്‍ത്തിയാക്കുകയും ചെയ്തു.

ആദ്യ ദിനത്തില്‍ ഇന്ത്യന്‍ താരങ്ങളാണ് പരിശീലനത്തിനിറങ്ങിയത്. പുതിയ സൈനിംഗ് ആയ മിഡ്ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ഗസും ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ക്യാമ്പിലെത്തും.

മുഖ്യപരിശീലകന്‍ ഡേവിഡ് കാറ്റലയും മറ്റ് കോച്ചിംഗ് സ്റ്റാഫും ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. നിലവില്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് പുരുഷോത്തമന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ആദ്യ ദിനത്തില്‍ ചെറിയ രീതിയിലുള്ള ഫിസിക്കല്‍ കണ്ടീഷനിംഗ് വ്യായാമങ്ങളിലും ബോള്‍ ഡ്രില്ലുകളിലുമാണ് ടീം ശ്രദ്ധ കേന്ദ്രീകരിച്ചത്. വരും ആഴ്ചകളില്‍ പരിശീലനത്തിന്റെ തീവ്രത വര്‍ധിപ്പിക്കും.

പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്ത താരങ്ങള്‍: സച്ചിന്‍ സുരേഷ്, വിബിന്‍ മോഹനന്‍, ഐബന്‍ബ ദോലിങ്, അമെയ് റാണവാഡെ, നോറ ഫെര്‍ണാണ്ടസ്, ഹോര്‍മിപാം റൂയിവ, നിഹാല്‍ സുധീഷ്, സഹീഫ് , സന്ദീപ് സിംഗ്, നവോച്ച സിംഗ്, ഡാനിഷ് ഫാറൂഖ്, അര്‍ഷ് ഷെയ്ഖ്, റൗളിന്‍ ബോര്‍ഗസ്.

വരും ദിവസങ്ങളില്‍ ബാക്കി താരങ്ങള്‍ കൂടി എത്തുന്നതോടെ സാങ്ച്വറിയിലെ പരിശീലന ക്യാമ്പ് പൂര്‍ണ്ണസജ്ജമാകും.

Scroll to Top