യൂത്ത് കോണ്‍ഗ്രസ് മൊഗ്രാലില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി.

മൊഗ്രാല്‍.ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി വിന്‍ടച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍,ഡോ: സുരേഷ് ബാബു ഐ ഫൗണ്ടേഷന്‍ കാസര്‍ഗോഡ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി.

കേരളപ്പിറവി ദിനത്തിന്റെയും, പ്രിയദര്‍ശിനി ഇന്ദിരാഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ചുമാണ് കഴിഞ്ഞദിവസം മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

കണ്ണ് രോഗ വിദഗ്ധന്‍ ഡോ: ആനന്ദ് എസ് അണ്ടി,ഡോ:ഹാസിബ് തൊണ്ടികോടന്‍(എംഡി:ശിശുരോഗ വിദഗ്ധന്‍)വാസുദ മുല്‍ക്കി(ഇഎന്‍ പി സര്‍ജന്‍)ഡോ: മുഹമ്മദ് ഇസുദ്ദീന്‍(അസ്ഥിരോഗ വിദഗ്ധന്‍) ഡോ:അരുന്ധതി രാംദാസ് ആര്‍(ജനറല്‍ സര്‍ജന്‍)തുടങ്ങിയ വിദഗ്ധരമായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പില്‍ സൗജന്യ ഷുഗര്‍,ബിപി പരിശോധനയും നടത്തി.നേത്ര പരിശോധനയില്‍ ലഭ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.

ക്യാമ്പ് എഐസിസി ജില്ലാ കോഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. റിട്ട അസി: കമ്മീഷണറും,വിന്‍ ടച്ച് ഹോസ്പിറ്റല്‍ ചീഫ് ഓഫീസറുമായ ടി.പി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് മുഖ്യാതിഥിയായി സംബന്ധിച്ചു.
യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ആഷിക് അസീസ് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എം മാഹിന്‍ മാസ്റ്റര്‍,ടി എം ശുഹൈബ്, ഹമീദ് സ്പീക്ക്, സത്താര്‍ ആരിക്കാടി,അഡ്വ: ഷഹല,റിയാസ് കരീം,യൂസഫ് കോട്ട, എം.എ.സിദ്ദീഖ്,എ എം സിദ്ദീഖ് റഹ്‌മാന്‍, ഷക്കീല്‍ അബ്ദുല്ല, അബ്‌ക്കോ മുഹമ്മദ്,അഷ്‌റഫ്.കെ.കെ,പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്,ബി കെ കലാം എന്നിവര്‍ സംബന്ധിച്ചു.ബദറു ഗല്ലി നന്ദി പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സത്താര്‍.കെ.കെ, ഉമ്മര്‍ റണ്‍വേ, അഷ്ഫാദ് വലിയ വളപ്പ്,സജാദ് എ.എം, ശരീഫ് ദീനാര്‍, സമീര്‍.കെ.കെ, അത്ത മിലാനോ, റാസി കൊപ്പളം, സാദിഖ്.കെ. കെ.പുറം,ഫൈസല്‍ നടുപ്പളം, നൗഷാദ്.കെ. എം,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഫോട്ടോ:യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് എ സി സി ജില്ലാ കോഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ:സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നു.

Scroll to Top