Home Kasaragod അഫ്റാസ് മരവയലിന്നു കെ എം സി സിസ്‌നേഹാദരവ് നല്‍കും

അഫ്റാസ് മരവയലിന്നു കെ എം സി സിസ്‌നേഹാദരവ് നല്‍കും

by KCN CHANNEL
0 comment

ദുബായ് ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന്‍ അര്‍മേനിയയില്‍ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും യു എ ഇ കെ എം സി സി കാസറഗോഡ് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനും കാസറഗോഡ് സി എച്ച് സെന്റര്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമായ ഹനീഫ് മരവയലിന്റെ മകനുമായ അഫ്റാസ് മരവയലിനെ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സെപ്റ്റംബര്‍ 22 ന്നു രാവിലെ 11 മണിക്ക് അബു ഹൈല്‍ കെ എം സി സി പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന റബീഹ് കോണ്‍ഫ്രന്‍സില്‍ വെച്ച് സ്‌നേഹാദരവ് നല്‍കും
പ്രസിഡന്റ് സലാം കന്യപ്പാടി ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍ ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ മറ്റു ഭാരവാഹികളായ
സി എച് നൂറുദ്ദീന്‍ , സുബൈര്‍ അബ്ദുല്ല ,ഹനീഫ് ബാവ , ബഷീര്‍ പാറപ്പള്ളി .റഫീഖ് പടന്ന , സുബൈര്‍ കുബണൂര്‍
ആസിഫ് ഹൊസങ്കടി,റഫീഖ് എ സി,
പി ഡി നൂറുദ്ദീന്‍ ,അഷ്റഫ് ബായാര്‍ ,സലാം തട്ടാഞ്ചേരി ,ഫൈസല്‍ മൊഹ്‌സിന് തളങ്കര ,സിദ്ദീഖ് ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment