യുവജന വിരുദ്ധ ബജറ്റ്:
കോപ്പി കത്തിച്ച്
യൂത്ത് കോണ്ഗ്രസ്സ് പ്രതിഷേധം
കാസറഗോഡ്:
യൂത്ത് കോണ്ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ”പാഴായ പത്ത് വര്ഷം – പതിരായ ബജറ്റ്” എന്ന മുദ്രാവാക്യമുയര്ത്തി ബജറ്റ് 2026 കത്തിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കാസറഗോഡ് ഗസ്റ്റ് ഹൗസ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോണ്ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരിയുടെ അധ്യക്ഷതയില് കെ പി സി സി ഡിജിറ്റല് മീഡിയ സെല് കാസറഗോഡ് ജില്ലാ കോഡിനേറ്റര് ഷാഹിദ് പുലികുന്ന് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്ക്കാരിന്റെ ജനദ്രോഹ നയങ്ങളും യുവജന വിരുദ്ധ ബജറ്റും ശക്തമായി വിമര്ശിച്ച അദ്ദേഹം, തൊഴിലവസരങ്ങള് വര്ധിപ്പിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സര്ക്കാര് പരാജയപ്പെട്ടതായി ആരോപിച്ചു. യുവജനങ്ങളുടെ ഭാവി തകര്ക്കുന്ന നയങ്ങളോട് ശക്തമായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് 2026 സാധാരണ ജനങ്ങളുടെ ആവശ്യങ്ങള് അവഗണിച്ചുവെന്നും, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരം എന്നിവയ്ക്ക് വേണ്ടത്ര പരിഗണന നല്കാത്തതായും ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള് തുടരുമെന്നും യൂത്ത് കോണ്ഗ്രസ് മുന്നറിയിപ്പ് നല്കി.
പ്രതിഷേധ പരിപാടിയില് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം ജനറല് സെക്രട്ടറി നിസാര് ചെങ്കള,സാജിദ് കുണ്ടില്,ശംസുദ്ധീന് ചെറുണി, മനാഫ് പട്ല,സുജിത്ത് കുമാര് ,മുഹമ്മദ് ആഷിക് ,ഷമീല് തെരുത്ത് , ശ്വേത കെ ,സവാദ് ഉളിയത്തടുക്ക,ജിതിന് നാക്രജേ ,മുഫ്സില് പട്ല സുനില് ബെവിഞ് നേതാക്കളും പ്രവര്ത്തകരും പങ്കെടുത്തു. ബജറ്റ് 2026 പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള് മുഴക്കിയാണ് പ്രതിഷേധം സമാപിച്ചത്.




