ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്: അനസ് ടി വി എസ് ക്യാപ്റ്റന്‍,സെല്ലു കടവത്ത് വൈസ് ക്യാപ്റ്റന്‍.

മൊഗ്രാല്‍.ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്യാപ്റ്റനായി അനസ് ടി വി എസിനെയും, വൈസ് ക്യാപ്റ്റനായി സെല്ലു കടവത്തിനെയും തെരഞ്ഞെടുത്തു. ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളുടെ ആദ്യ യോഗത്തിലാണ് തീരുമാനം.ബിലാല്‍ നെക്സ്റ്റ്‌ജെന്‍(ടീം മാനേജര്‍) വിപി ജാബിര്‍ (അസി: മാനേജര്‍) നൗഷാദ് കോട്ട (ടീം കോച്ച്) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

ഗ്രീന്‍ സ്റ്റാറിന്റെ മുന്‍കാല ദുബായ് മേഖലാ പ്രസിഡന്റും, നിലവിലെ ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെ മുഖ്യ രക്ഷാധികാരിയുമായ എം.ജി.എ റഹ്‌മാന്‍ യോഗം ഉത്ഘാടനം ചെയ്തു.
മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലെ യുവാക്കള്‍ ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെ അമരത്ത് വന്നത് സംഘടനയ്ക്ക് വലിയ മുതല്‍കൂട്ടവുമെന്ന് എംജി റഹ്‌മാന്‍ പറഞ്ഞു.
നൗഷാദ് കോട്ട(ഓര്‍ഗനൈസിംഗ് സെക്രട്ടറി )അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഹുബ്ലി സ്വാഗതം പറഞ്ഞു.
പ്രവര്‍ത്തന ഫണ്ട് ഉത്ഘാടനം മുഖ്യരക്ഷാധികാരി സക്കീര്‍ കെ.കെ പുറം ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെ പ്രസിഡന്റ് മഖ്ദൂം മൊഗ്രാലിന് നല്‍കി നിര്‍വ്വഹിച്ചു.
വരും ദിവസങ്ങളില്‍ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

പുണ്യമാക്കപ്പെട്ട റമദാന്‍ മാസത്തില്‍ മൊഗ്രാലിലെ 7 വാര്‍ഡുകളിലേക്
അതാത് വാര്‍ഡുകളിലെ വാര്‍ഡ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് അര്‍ഹതപെട്ടവരുടെ കുടുംബങ്ങളുടെ കൈകളില്‍’ഭക്ഷണ കിറ്റ്”എത്തിച്ചു നല്‍കും.
റംസാന് ശേഷം മൊഗ്രാലിലെ യുവ താരങ്ങളെ അണിനിരത്തി ‘U20” വിഭാഗത്തിലെ കുട്ടികളുടെ മെഗാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്താനും തീരുമാനിച്ചു.

ട്രഷറര്‍ മുജീബ് പേരാല്‍ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്യാപ്റ്റന്‍ അനസ് ടിവിഎസ്,വൈസ് ക്യാപ്റ്റന്‍ സെല്ലു കടവത്ത്.

Scroll to Top