സന്തോഷ് ട്രോഫി: കേരളം-സര്‍വീസസ് മത്സരം മാറ്റിവെച്ചു, അറിയിച്ചത് ടീം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ്


ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരമായിരുന്നു ഇത്

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളവും സര്‍വീസസും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് നടക്കേണ്ടിയിരുന്ന മത്സരമാണ് അവസാനനിമിഷം മാറ്റിവെച്ചത്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരമായിരുന്നു ഇത്.

ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിന്റെ ഗ്രാമത്തില്‍ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതേതുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മത്സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢില്‍ നിന്ന് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് സംഘാടകര്‍ മത്സരം മാറ്റിയ വിവരം അറിയിക്കുന്നത്.

മാറ്റിയ മത്സരം ഞായറാഴ്ച നടക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ കേരളത്തിന് ആതിഥേയരായ അസമിനെയാണ് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്. ഫെബ്രുവരി മൂന്നിനാണ് കേരളം-അസം ക്വാര്‍ട്ടര്‍ പോരാട്ടം

Scroll to Top