മൊഗ്രാല്‍.രാജ്യത്ത് രാഷ്ട്രപിതാവ് മഹാത്മജിയേയും, അഹിംസയെയും തിരസ്‌കരിക്കുന്ന ഭരണകൂടം വിദ്വേഷത്തിലൂടേ യും,വര്‍ഗീയതയിലൂടേ മനുഷ്യരെ വേട്ടയാടി കൊല്ലുകയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹമീദ് കാവില്‍ അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ ദേശീയവേദി മഹാത്മാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ഗാന്ധിജിക്ക് പകരം വെക്കുന്നത് ഗോഡ്‌സെയെയാണ്.ഇത് അഹിംസയെ തിരസ്‌കരിച്ച് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്കുള്ള ചുവട് മാറ്റമാണ്. ഗാന്ധിജിയെ തുടര്‍ച്ചയായി വധിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടം ജനകോടികളുടെ മനസ്സില്‍ നിലാവായി, വെളിച്ചമായി നിലകൊള്ളുന്ന ഗാന്ധിജിയെ മായിച്ചു കളയാന്‍ കഴിയില്ല.കേവലമൊ രു പേരുമാറ്റം കൊണ്ടോ,ബോര്‍ഡ് മാറ്റം കൊണ്ടോ തുടച്ചുനീക്കാന്‍ കഴിയുന്നതല്ല മനുഷ്യരെ സ്‌നേഹിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മഹാത്മാവിന്റെ വ്യക്തിത്വം.അത് ലോകാവസാനം വരെ തലമുറകളാ യി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുമെന്ന് ദേശീയ വേദി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷതവഹിച്ചു. ടി കെ ജാഫര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് കെപി മുഹമ്മദ് സ്മാര്‍ട്ട്,ജോയിന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സാഹിബ്, ദേശീയവേദി സീനിയര്‍ അംഗം ഹമീദ് പെര്‍വാഡ്,അബ്ദുല്‍ റഹ്‌മാന്‍,എം എ മൂസ,എച്ച് എ ഇബ്രാഹിം,കാദര്‍ മൊഗ്രാല്‍,എച്ച്എം കരീം,എം എസ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. എംജിഎ റഹ്‌മാന്‍ നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാല്‍ ദേശീയ വേദി സംഘടിപ്പിച്ച മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനാചരണ പരിപാടി സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹമീദ് കാവില്‍ ഉദ്ഘാടനം ചെയ്യുന്നു.




