Saturday, September 21, 2024
Home Kerala കാത്തിരുന്നു, കിട്ടിയില്ല, ഒടുവില്‍ ഒറ്റക്കെത്തി! കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അടുപ്പുകൂട്ടി രഞ്ജിനിയുടെ ഒറ്റയാള്‍ സമരം

കാത്തിരുന്നു, കിട്ടിയില്ല, ഒടുവില്‍ ഒറ്റക്കെത്തി! കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അടുപ്പുകൂട്ടി രഞ്ജിനിയുടെ ഒറ്റയാള്‍ സമരം

by KCN CHANNEL
0 comment

കല്‍പ്പറ്റ: കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് മുന്നില്‍ വനിത പ്യൂണിന്റെ ഒറ്റയാള്‍ സമരം. ഓഗസ്റ്റ് മാസത്തിലെ ശമ്പളം കിട്ടാത്തതിലാണ് വീട്ടമ്മയായ രഞ്ജിനി ഒറ്റക്കെത്തി പ്രതിഷേധ നടത്തുന്നത്. കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്യൂണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു രഞ്ജിനി. എന്നാല്‍ രഞ്ജിനിക്ക് ഇതുവരെയും ഓഗസ്റ്റിലെ ശമ്പളം കിട്ടിയിട്ടില്ല. ഓഗസ്റ്റില്‍ 15 .5 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്ന കാരണം പറഞ്ഞാണ് ശമ്പളം തടഞ്ഞിരിക്കുന്നത്.

‘ലോകത്ത് ഏറ്റവും സമ്പന്നമായ സ്ഥലം സെമിത്തേരി’, കണ്ണീരോടെയല്ലാതെ ജെയിംസ് സാറിന്റെ ആ പ്രസംഗം ഇനി കേള്‍ക്കാനാകില്ല

ഒരു മാസത്തെ ശമ്പളത്തിന് 16 ദിവസമാണ് ജോലി ചെയ്യേണ്ടത്. മകളുടെ കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ആയതിനാലാണ് ജോലിക്ക് എത്താന്‍ കഴിയാത്തതെന്ന് രഞ്ജിനി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കുഞ്ഞിന് വയ്യാതായപ്പോള്‍ വരാനാകാത്തതില്‍ അര ദിവസത്തെ സാങ്കേതികത്വം പറഞ്ഞ് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത് ക്രൂരതയാണെന്ന് രഞ്ജിനി പറഞ്ഞു.

കണ്ണീരിലാഴ്ന്ന് തേവര എസ്എച്ച് കോളേജിലെ ഓണാഘോഷം, വടംവലി മത്സരത്തിനിടെ യുവ അധ്യാപകന്‍ തലകറങ്ങി വീണ് മരിച്ചു

അതേസമയം വനിത പ്യൂണിന്റെ ശമ്പളം തടഞ്ഞു വെച്ചത് തങ്ങളല്ലെന്ന് കല്‍പ്പറ്റ കെ എസ് ആര്‍ ടി സി അധികൃതര്‍ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് തിരുവനന്തപുരത്തെ ശമ്പള വിഭാഗം ആണെന്നാണ് കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ വ്യക്തമാക്കുന്നത്.

You may also like

Leave a Comment