മൊഗ്രാല്‍.ജില്ലയുടെ ചികിത്സാ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ‘എയിംസ്” കാസര്‍ഗോഡ് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘എയിംസ്” കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് മൊഗ്രാലില്‍ മൊഗ്രാല്‍ ദേശീയ വേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
‘കാസര്‍ഗോഡിന്റെ സമരകാഹളം,പോരാട്ടം തുടരും,എയിംസ് നേടും”എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനകീയ സമരസമിതി 2ദിവസത്തെ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇന്നും അയല്‍ സംസ്ഥാനങ്ങളെയും,മറ്റു ജില്ലകളെയും ആശ്രയിക്കേണ്ടിവരുന്ന ഗതികേടിന് അറുതി വരുത്തുക എന്നതാണ് പോരാട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം. കാസര്‍ഗോഡ് ജില്ലയില്‍ തന്നെ എയിംസ് അനുവദിക്കണമെന്ന ജനകീയ ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കുന്നതിനായാണ് ജാഥ.
മൊഗ്രാലിലെ സ്വീകരണ പരിപാടിയില്‍ ജാഥാ ക്യാപ്റ്റന്‍ പ്രൊഫ:കാദര്‍ മാങ്ങാട് പരിപാടി വിശദീകരിച്ചു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ടി കെ ജാഫര്‍ സ്വാഗതം പറഞ്ഞു.ജാഥ അംഗങ്ങളായ നാസര്‍ ചെര്‍ക്കളം,ഗണേശന്‍ അരമങ്ങാനം,ശ്രീനാഥ് ശശി ടി സി വി,സുരേഷ് കുമാര്‍ കീഴൂര്‍,സിസ്റ്റര്‍ ജയാ ആന്റോ മംഗലത്ത്, സലീം ചൗക്കി (സന്ദേശം),അഹമ്മദ് കിര്‍മാണി,ആനന്ദന്‍ പെരുമ്പള,കൃഷ്ണദാസ് വി കെ,ലൈജു മാലക്കല്ല്, റഷീദ് കള്ളാര്‍,ഹമീദ് ബദിയടുക്ക,ഹമീദ് കാവില്‍,സത്താര്‍ ആരിക്കാടി,സെഡ് എ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.
സ്വീകരണ പരിപാടിക്ക് ദേശീയവേദി ഭാരവാഹികളായ വിജയകുമാര്‍,കെ പി മുഹമ്മദ് സ്മാര്‍ട്ട്, അഷ്‌റഫ് സാഹിബ്,എം മാഹിന്‍ മാസ്റ്റര്‍,ഗഫൂര്‍ ലണ്ടന്‍,ഹസ്സന്‍ ലോന്‍ഡ്രി,എം ടി ഇഖ്ബാല്‍,മുനീര്‍ സീദി, ഗള്‍ഫ് പ്രതിനിധി ടി പി അനീസ്,എച്ച്എം കരീം,മുഹമ്മദ് അബ്‌ക്കോ,റിയാസ് കരീം,എം എ മൂസ, ഇസ്മായില്‍ മൂസ,ടി എ ജലാല്‍,സിദ്ധീഖ് സ്ട്രിക്ക്,നൗഷാദ് മലബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
ഫോട്ടോ:’എയിംസ് കാസര്‍ഗോഡിന്” വാഹന പ്രചരണ ജാഥയ്ക്ക് മൊഗ്രാലില്‍ ദേശീയവേദി നല്‍കിയ സ്വീകരണ പരിപാടിയില്‍ ജാഥാ ക്യാപ്റ്റന്‍ പ്രൊഫ: ഖാദര്‍ മാങ്ങാട് സംസാരിക്കുന്നു.




