അഴിമതി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘പുതുയുഗ യാത്ര’ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു – DKTF

അഴിമതി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘പുതുയുഗ യാത്ര’ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു – DKTF

ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡണ്ട് ശ്രീ. എ വാസുദേവന്‍ നായരുടെ അധ്യക്ഷതയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. ഡി കെ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. രവി യോഗം ഉദ്ഘാടനം ചെയ്തു. അഴിമതിയില്‍ മുങ്ങിയ ഇടത് സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിനുവേണ്ടി ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും നേതൃത്വം കൊടുക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രഹസ്യ കരാറില്‍ രാജ്യത്തെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വരാവുന്ന അപകടത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയും, കാര്‍ഷിക മേഖലയും അമേരിക്കയ്ക്ക് തീറെഴുതി കൊടുക്കുവാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ മംഗല്‍പാടി പഞ്ചായത്തില്‍ നിന്നും മികച്ച രീതിയില്‍ കര്‍ഷക തൊഴിലാളികളെ ചേര്‍ത്ത് പ്രവര്‍ത്തനം നടത്തിയ എ. താഹിറയെ അനുമോദിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ഖാദര്‍ ഹാജി തലക്കളയെ ഡിസിസി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ ഹാരാര്‍പ്പണം നടത്തി ആദരിച്ചു. യോഗത്തില്‍ പി. എം അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജതീന്ദ്രന്‍, വൈസ് പ്രസിഡണ്ട് ജി. മുരളീധരന്‍ മാസ്റ്റര്‍ നേതാക്കളായ എം. പുരുഷോത്തമന്‍ നായര്‍, കെ. ഗോപാലന്‍ നായര്‍, ഹമീദ് കണിയൂര്‍, സി. എച്ച് വിജയന്‍, എന്‍. സി മാധവന്‍, സുശീല, ജെസി അനില്‍, ഗോപിനാഥന്‍, ഖമറുദ്ദീന്‍, കെ. രാജന്‍, സതീഷ് ജോണി, മൈല നായ്ക്, രവി ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top