ചെറുവത്തൂര്‍ ദേശീയപാതയില്‍ ആംബുലന്‍സ് കുടുങ്ങി

ചെറുവത്തൂര്‍ : ദേശീയപാതയില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍
റോഡിലെ കന്നുകാലികള്‍ക്ക് കടന്നുപോകാന്‍ സ്ഥാപിച്ച പെട്ടിക്കുടിന് സമീപം രോഗിയുമായെത്തിയ ആംബുലന്‍ കുടുങ്ങി. മറ്റ് വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗക്കുരുക്കില്‍പെട്ടു. ടിപ്പര്‍ ലോറിയുടെ ക്ലച്ച് കാബിള്‍ പൊട്ടിയതാണ്ഗതാഗതക്കുരുക്കിനിടയാക്കിയത്. ഈ സമയം രോഗിയുമായെത്തിയ ആംബുലന്‍സ് റോഡിന് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. അടിപ്പാതയാക്കായി സമരമിരിക്കുന്നവരും നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കിയത്. കൊവ്വല്‍ പള്ളിക്ക് സമീപം ടൗണിലേക്കുള്ള വഴി അടച്ചത് ഇരുട്ടടിയായി.

Scroll to Top