ലേണേഴ്സ് ലൈസന്‍സ് പുതുക്കാന്‍ കണ്ണുപരിശോധന ഒഴിവാക്കി

തിരുവനന്തപുരം: ലേണേഴ്സ് ലൈസന്‍സ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്സ് ലൈസന്‍സിന് ആറുമാസമാണ് കാലാവധി. ഇതിനുള്ളില്‍ ലൈസന്‍സ് നേടാന്‍ കഴിയാത്തവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
ലൈസന്‍സ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റല്‍ ലൈസന്‍സ് നല്‍കാനും തീരുമാനമായി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്നസ് പരിശോധനയും നടത്താന്‍ അനുമതിനല്‍കി. ഇതോടെ ഫിറ്റ്നസിനുള്ള തിരക്ക് കുറയും.

Scroll to Top