മുളിയടുക്കയില്‍ വൈദ്യുതിക്ഷാമം: കെഎസ്ഇബി അധികൃതരെ കണ്ട് പഞ്ചായത്ത് അംഗം.

കുമ്പള.കുമ്പള ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് മുളിയടുക്കത്ത് വര്‍ഷങ്ങളായി തുടരുന്ന വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണണമെന്നാവ ശ്യപ്പെട്ട് പഞ്ചായത്ത് അംഗം സബൂറ- മൊയ്തു എം ഐ കെഎസ്ഇബി അധി കൃതരെ കണ്ട് നിവേദനം നല്‍കി.

മുളിയടുക്കത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് പ്രസ്തുത ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം നടക്കുന്നത്.വൈദ്യുതി ഉപഭോക്താക്കള്‍ ഈ ഭാഗങ്ങളില്‍ കൂടി വരുന്നതിനാലാണ് വൈദ്യുതി ക്ഷാമം നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടിയും, പ്രശ്‌നപരിഹാരത്തിന് ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതു ള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാ വശ്യപ്പെട്ടുമാണ് കുമ്പള കെഎസ്ഇബി അസി:എന്‍ജിനീയര്‍ക്ക് പഞ്ചായത്ത് അംഗം സബൂറ-മൊയ്തു എം ഐ പരാതി നല്‍കിയത്. പരിശോധിച്ചു പ്രശ്‌നപരിഹാരം കാണുമെന്ന് എന്‍ജിനീയര്‍ പഞ്ചായത്ത് അംഗത്തിന് ഉറപ്പുനല്‍കി.

ഫോട്ടോ:മുളിയടുക്ക പ്രദേശത്തെ വൈദ്യുതിക്ഷാമത്തിന് പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് പഞ്ചായത്ത് അംഗം സബൂറ-മൊയ്തു എം ഐ കുമ്പള കെഎസ്ഇബി അസി: എന്‍ജിനീയര്‍ക്ക് പരാതി നല്‍കുന്നു.

Scroll to Top