കുണിയ: (കാസറഗോഡ്)
സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്തയുടെ 14 പോഷക ഘടകങ്ങളുടെ നേതൃ സംഗമം നടത്തി.
നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന വിവിധ കര്‍മ്മ പദ്ധതികളുടെ അവലോകനത്തിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാനിര്‍ണ്ണയം നടത്തുന്നതിനുമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്‌റത്ത് അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ആമുഖ ഭാഷണം നടത്തി. സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
വിവിധ പോഷക ഘടകങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം. അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ കൊടക്, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സുലൈമാന്‍ ദാരിമി ഏലംകുളം, സി.കെ. മൊയ്തീന്‍ ഫൈസി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എച്ച്. കോട്ടപ്പുഴ, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ഒ.പി. അഷ്‌റഫ് കുറ്റിക്കടവ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ശംസുദ്ദീന്‍ ഫൈസി കുവൈത്ത്, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, കെ.ടി. കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം, സയ്യിദ് അലി ഉനൈസ് ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അവതരിപ്പിച്ചു.
സമസ്തയുടെ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് ഇസ്തിഖാമ സര്‍ട്ടിഫിക്കറ്റ് വിതരണം അബൂബക്കര്‍ ബാഖവി മലയമ്മ നിര്‍വ്വഹിച്ചു.
ശതാബ്ദി ദൗത്യത്തിന്റെ ഭാഗമായി പോഷക ഘടകങ്ങള്‍ കൂടുതല്‍ ഏകോപനത്തോടെയും ദൗത്യബോധത്തോടെയും മുന്നോട്ട് പോകുമെന്ന് സംഗമം വ്യക്തമാക്കി.
ഫോട്ടോ ക്യാപ്ഷന്‍:
സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നേതൃ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.




