തിരുവനന്തപുരം: സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍. ഇന്ന് ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വര്‍ദ്ധിച്ച് 55,680 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചെറിയതോതില്‍ കരുത്തര്‍ജിച്ചിട്ടുണ്ട്. 83.50. എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വര്‍ണവിലയില്‍ വലിയതോതില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല, പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇപ്പോള്‍ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര വില 1800 ഡോളറില്‍ ആയിരുന്നതാണ് ഇപ്പോള്‍ 800 ഡോളറില്‍ അധികം വര്‍ദ്ധിച്ചു 2622 ഡോളറിലാണ്. മെയ് 20ന് സ്വര്‍ണ്ണവില ഗ്രാമിന് 6895 രൂപയായിരുന്നു. ആ റെക്കോര്‍ഡ് ആണ് ഇന്ന് മറികടന്നത്. സ്വര്‍ണ്ണവിലയില്‍ നേരിയ തോതില്‍ വിലക്കുറവ് അനുഭവപ്പെടുമ്പോള്‍ തന്നെ വന്‍തോതില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നത് വിലവര്‍ധനവിന് കാരണമാകുന്നുണ്ട്.