ആദര്‍ശ വിശുദ്ധിയാണ് മത സൗന്ദര്യം: മൗലാനാ അബ്ദുല്‍ ഹമീദ് ഹസ്‌റത്ത്

കാസര്‍കോട്:വികലമായ ചിന്താധാരകള്‍ വ്യാപിക്കുന്ന കാലത്ത് പണ്ഡിതര്‍ ആദര്‍ശ പ്രതിബദ്ധതയോടെ സമൂഹത്തില്‍ ഇടപെടടേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്ന് വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് പ്രിന്‍സിപ്പാള്‍ മൗലാനാ അബ്ദുല്‍ ഹമീദ് ഹസ്‌റത്ത് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ചൂഷണ പ്രവണതകള്‍ വര്‍ദ്ധിക്കുന്ന കാലത്ത് പൂര്‍വ്വിക പണ്ഡിതരുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ ‘വിശുദ്ധി’ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മുശാവറ അംഗം ത്വാഖ അഹ്‌മദ് മൗലവി തളങ്കരആധ്യക്ഷംവഹിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ, ഹാരിസ് ബീരാന്‍ എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.എ മജീദ്, ടി.വി ഇബ്റാഹീം എം.എല്.എ അതിഥികളായി. ഡോ. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, മുസ്തഫ ഹുദവി ആക്കോട്, എ.എ മുഹമ്മദ് ഫൈസി ഓണംപിള്ളി, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര എന്നിവര്‍ വിഷയാവതരണം നടത്തി.
അമീര്‍ ഹുസൈന്‍ ഹുദവി മോഡറേറ്ററായി. കെ.സി ശൗക്കത്തലി ഫൈസി മണ്ണാര്‍ക്കാട്, ജാബിര്‍ ബാഖവി അല്‍ ഹൈതമി, ഖുബൈബ് വാഫി ചെമ്മാട് പങ്കെടുത്തു. അബ്ദുസ്സലാം ദാരിമി ആലമ്പാടി സ്വാഗതവും നാസര്‍ ഫൈസി കൂടത്തായി നന്ദിയും പറഞ്ഞു.

Scroll to Top