കാസര്‍കോട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കെ.എസ്.ആര്‍.ടി.സിയെയും ജീവനക്കാരെയും സംരക്ഷിക്കുമെന്ന് എം.വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. പുതിയ ബസുകള്‍ വാങ്ങാതെയും ജീവനക്കാരുടെ ഡി.എ. നല്‍കാതെയും തൊഴിലാളി പീഡന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. കെ.എസ്.ടി. വര്‍ക്കേസ് യൂണിയന്‍ (ഐഎന്‍ടിയുസി) കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുള്‍ ജലീല്‍ മല്ലം അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എന്‍.ജയചന്ദ്രന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, സംസഥാന വൈസ് പ്രസിഡന്റ് ബിജുജോണ്‍, സംസ്ഥന സെക്രട്ടറി എ.എന്‍. രാജേഷ്, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് എം.വി. പത്മനാഭന്‍, പി.പി.സുധീര്‍, എം.പവിത്രന്‍, എം.വി.രാമചന്ദ്രന്‍, കെ.നരേന്ദ്രന്‍, കെ.പി.വിശ്വനാഥന്‍, വി.എസ്. ശരത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.മധു സ്വാഗതവും എന്‍. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികള്‍: എം. അബ്ദുള്‍ ജലീല്‍ മല്ലം (പ്രസിഡന്റ്), എന്‍. സന്തോഷ് കുമാര്‍ (സെക്രട്ടറി), എ. മധു (ട്രഷറര്‍)
കെ.എസ്.ടി. വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു




